ലൈറ്റ്​ ആൻഡ്​ സൗണ്ട്​ വെൽ​െഫയ​ർ അസോ. സമരപ്രചാരണ ജാഥ 21 മുതൽ

കൊച്ചി: ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ഒാഫ് കേരളയുടെ (എൽ.എസ്.ഡബ്ല്യു.എ.കെ) ആഭിമുഖ്യത്തിൽ 21 മുതൽ 30 വരെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സമരപ്രചാരണ ജാഥയും 31ന് രാവിലെ 11ന് സെക്രേട്ടറിയറ്റ് മാർച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചഭാഷിണിയെ ഒരു മാധ്യമമായി അംഗീകരിച്ച് അവശ്യ സർവിസായി പ്രഖ്യാപിക്കുക, ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുവാദം സംഘാടകരുടെ പേരിൽ മാത്രം നൽകുകയും നിയമലംഘനങ്ങൾക്ക് അവരെമാത്രം പ്രതിയാക്കി കേെസടുക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥയും മാർച്ചും സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ്് തമ്പി നാഷനൽ, സെക്രട്ടറി പി.എച്ച്. ഇക്ബാൽ, ട്രഷറർ എ.വി. ജോസ് എന്നിവർ പെങ്കടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.