കാമ്പസിലെ രാഷ്​ട്രീയ​ നിരോധനം അംഗീകരിക്കാനാവില്ല ^പ്രഫ. എം.കെ. സാനു

കാമ്പസിലെ രാഷ്ട്രീയ നിരോധനം അംഗീകരിക്കാനാവില്ല -പ്രഫ. എം.കെ. സാനു കൊച്ചി: കാമ്പസില്‍ വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചതിനെ സ്വതന്ത്രചിന്തയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഫ. എം.കെ. സാനു. എല്‍.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്കിനും കെ.കെ. ശൈലജക്കും നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുകവലി- മദ്യപാന നിരോധനം പോലെയല്ല രാഷ്ട്രീയപ്രവര്‍ത്തനം. ഒരു രാഷ്ട്രത്തി​െൻറ ഭാവി നിര്‍ണയിക്കുന്നതില്‍ ഇതിന് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എറണാകുളം പൗരാവലി മന്ത്രിമാരായ ഡോ.തോമസ് ഐസക്കിെനയും കെ.കെ. ശൈലജെയയും മാലയും ഉപഹാരവും നല്‍കി ആദരിച്ചു. എറണാകുളം ജില്ലയില്‍ ആരോഗ്യമേഖലയിലെ വികസനത്തിന് 900 കോടിയോളം രൂപ നല്‍കിയതിനാണ് മന്ത്രിമാർക്ക് സ്വീകരണം സംഘടിപ്പിച്ചത്. കാന്‍സര്‍ സ​െൻററിന് 395 രൂപയും ജനറല്‍ ആശുപത്രിക്ക് 77 കോടിയും മെഡിക്കല്‍ കോളജിന് 368 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. മന്ത്രി കെ.കെ. ശൈലജ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ല സെക്രട്ടറി പി. രാജീവ്, ദിനേശ് മണി, മുരളീധരന്‍, പി.ജെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.