സ്കൂളിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണം -യു.ഡി.എഫ് കോതമംഗലം: നേര്യമംഗലം സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് നേര്യമംഗലം യു.ഡി.എഫ് കമ്മിറ്റി. സ്കൂളിെല എൽ.പി, യു.പി ക്ലാസുകൾ നേര്യമംഗലം ടൗണിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഈ കെട്ടിടം പൊതുമരാമത്ത് വകുപ്പിെൻറ ഫിറ്റ്നസ് ഇല്ലാത്തതാണ്. മുന്നൊരുക്കം കൂടാതെ മാറ്റിയത് പി.ടി.എയിലെയും സ്കൂൾ വികസന സമിതിയിലെയും ചിലയാളുകളുടെ താൽപര്യപ്രകാരമാണ്. നിർമാണ പ്രവൃത്തി, സ്കൂൾ ബസ് നടത്തിപ്പ് എന്നിവ സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.ആർ. രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. തങ്കളം-കാക്കനാട് നാലുവരിപ്പാത നിർമാണം ത്വരിതപ്പെടുത്തണം കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപ്പാത നിർമാണം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ ഇളമ്പ്ര ബ്രാഞ്ച് സമ്മേളനം. മൂവാറ്റുപുഴയിൽനിന്ന് ഇളമ്പ്ര വഴി കോതമംഗലത്തേക്ക് സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയംഗം എ.ആർ. വിനയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.പി. രാജപ്പൻ പതാക ഉയർത്തി. എം.ജി. പ്രസാദ്, എൽദോസ് എം.എസ്. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.