കാലടി: കാലുകൾ തളർന്ന അയ്യമ്പുഴ പ്ലാേൻറഷൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഇ.എസ്. അൽജിത്തിനും ഒന്നാം ക്ലാസ് വിദ്യാർഥി ഷിഫാസ് ഷാജിക്കും റോജി എം. ജോൺ എം. എൽ.എ വീൽചെയർ നൽകി. സഹപാഠികളാണ് ഇരുവർക്കും വീൽചെയർ നൽകണമെന്ന് എം.എൽ.എയോട് ആവശ്യെപ്പട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയാണ് വീൽചെയറുകൾ സംഭാവനയായി നൽകിയത്. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് നീതു അനു, മുൻ എം.എൽ.എ പി.ജെ. ജോയ്, ഐ.സി.എ.ഐ ഭാരവാഹികളായ ലൂക്കോസ് ജോസഫ്, റോയ് വർഗീസ്, ജോർജ് കുര്യൻ, വാർഡ് അംഗം അഞ്ജു സുധീർ, പി.ടി.എ പ്രസിഡൻറ് മനോജ്കുമാർ, സി.കെ. ഉണ്ണികൃഷ്ണൻ, കെ.വി. ജോസ്, പി.ഡി. വർഗീസ്, ബൈജു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.