മോഷണക്കേസുകളിലെ പ്രതി പിടിയിൽ

നെടുമ്പാശ്ശേരി: എട്ടോളം മോഷണക്കേസിലെ പ്രതി നെടുമ്പാശ്ശേരി പൊലീസി​െൻറ പിടിയിലായി. ആലുവ പൈപ്പ്ലൈൻ റോഡ് കല്ലുവീട്ടിൽപറമ്പിൽ ഷാഹുൽഹമീദാണ് (41) പിടിയിലായത്. ദേശം സ്വർഗം റോഡിലെ ഒരു വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. പകൽ സമയത്ത് ആൾതാമസമില്ലാത്ത വീടുകളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് നെടുമ്പാശ്ശേരി സി.ഐ പി.എം.ബൈജു എസ്.ഐ സോണിമത്തായി എന്നിവർ പറഞ്ഞു. ഇയാൾക്കെതിരെ തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിരവധി കേസുകളുണ്ട്. അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.