മൂവാറ്റുപുഴ: തൃശൂർ ആരവം നാടൻ കലാസാംസ്‌കാരിക സമിതിയുടെ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാടിന്. രചന, പ്രഭാഷണം തുടങ്ങി സാഹിത്യരംഗത്തെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം. ഇൗമാസം 29ന് ഉച്ചക്ക് രണ്ടിന് തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമായ ജയകുമാർ കോതമംഗലം നഗരസഭ ലൈബ്രേറിയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.