കൊച്ചി: മതപണ്ഡിതനും പി.ഡി.പി വൈസ് ചെയർമാനുമായ സുബൈർ സബാഹിയുടെ നിര്യാണത്തിൽ പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചനം രേഖപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മഅ്ദനി അനുസ്മരിച്ചു. താൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ ആത്മാർഥമായി പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്ത സബാഹി, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന ദുരിതബാധിതർക്ക് വേണ്ടി ജീവിതാവസാനം വരെ നിഷ്കളങ്കമായി പ്രവർത്തിച്ചുവെന്നും മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.