ആലുവ: 15ാമത് എക്സൈസ് ജില്ല കലാ--കായിക മേളക്ക് തുടക്കമായി. ആലുവ യു.സി കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച കായിക മത്സരങ്ങൾ മധ്യമേഖല ജോ. എക്സൈസ് കമീഷണർ പി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണർ എ.കെ. നാരായൺകുട്ടി മത്സരങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. അസി. കമീഷണർ ബെന്നി ഫ്രാൻസീസ്, എക്സൈസ് സ്‌റ്റാഫ് അസോസിയേഷൻ സെക്രട്ടറി പി.ജെ. ഡേവിസ്, ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.കെ. ഗോപി, എം.എ.കെ. ഫൈസൽ, ഇ.എസ്. സത്യനാരായണൻ , യു.സി. കോളജ് പ്രിൻസിപ്പൽ ഡോ. പി. തോമസ് മാത്യു, കെ.കെ. രമേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.