ഉണർവില്ലാത്ത ആലപ്പുഴയിലെ വി​േനാദസഞ്ചാരം

ആലപ്പുഴ: ജില്ലയുടെ ജീവനാഡിയായ ടൂറിസം മേഖലക്ക് േനാട്ടുനിരോധനം നൽകിയത് കടുത്ത മരവിപ്പാണ്. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ വന്നുപോയിരുന്ന ആലപ്പുഴ ബീച്ചിലും കായലോരങ്ങളിലും പകുതി മാത്രമാണ് എത്തുന്നത്. ഹൗസ് ബോട്ട് വ്യവസായത്തിനേറ്റ തിരിച്ചടി കൂടാതെ അനുബന്ധ മേഖലക്കും നോട്ടു നിരോധനം വലിയ ദുരിതമാണ് സമ്മാനിച്ചത്. ചെറിയ ഹോട്ടലും പെട്ടിക്കടയും കരിക്ക് വിൽപനയും ചേർന്ന നിരവധി കേന്ദ്രങ്ങൾ തുരുത്തുകൾ നീളെ കാണാൻ കഴിയും. ചെറിയ കറൻസി ഇടപാടുകളാണ് ഇവിടെയുള്ളത്. കൈയിൽ കറൻസിയില്ലാതെ വന്നപ്പോൾ ഇങ്ങോേട്ടക്കുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞതായി വിൽപനക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.