കൊച്ചി: -മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) നടത്തുന്ന പരിശീലനപരിപാടിക്ക് തുടക്കം. 60 മത്സ്യകര്‍ഷകരാണ് പനങ്ങാട് കാമ്പസിൽ നടക്കുന്ന നാല് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്. വൈസ് ചാന്‍സലര്‍ എ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് മത്സ്യ ഉല്‍പാദനത്തില്‍ മുന്നിലായിരുന്ന കേരളം ദേശീയതലത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് കാരണം ഇവിടത്തെ നിയമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടംമൂലം കര്‍ഷകര്‍ നെല്‍കൃഷി കൈയൊഴിഞ്ഞ പൊക്കാളി പാടങ്ങള്‍ മത്സ്യകൃഷിക്ക് ഉപയുക്തമാകുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. കുഫോസ് എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ഡെയ്‌സി സി. കാപ്പന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി.വി. ശങ്കര്‍, എമിനന്‍സ് പ്രഫസര്‍ ഡോ. കെ. ഗോപകുമാര്‍, ഡയറക്ടര്‍ ഓഫ് പ്ലാനിങ്ങ് ഡോ. സുഭാഷ് ചന്ദ്രന്‍, അക്വാകള്‍ചര്‍ വിഭാഗം മേധാവി ഡോ. കെ. ദിനേഷ് എന്നിവര്‍ പങ്കെടുത്തു. ആദ്യദിനം അസി. പ്രഫ. അന്‍വര്‍ അലി ക്ലാസ് നയിച്ചു. വെള്ളിയാഴ്ച ഫീല്‍ഡ് സന്ദര്‍ശനത്തോടെ പരിശീലനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.