കുടുംബ യൂനിറ്റ്​ സംയുക്തവാര്‍ഷികം

മൂവാറ്റുപുഴ: കടാതി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ യൂനിറ്റുകളുടെ സംയുക്തവാര്‍ഷികം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ഫാ. ജേക്കബ് അടയനത്ത്, ഫാ. എല്‍ജോ അബ്രഹാം പാലച്ചുവട്ടില്‍, ഫാ. എല്‍ദോസ് ചിറ്റേത്ത്, ട്രസ്റ്റിമാരായ കെ.പി. അബ്രഹാം, എം.കെ. അബ്രഹാം, കണ്‍വീനര്‍ ഒ. മത്തായി, ബാബു ഐസക്, എ.സി. എല്‍ദോസ് എന്നിവര്‍ പെങ്കടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും ഡോക്ടറേറ്റ് നേടിയ കടകത്തിങ്കല്‍ ബേബി പോളിനെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.