മൂവാറ്റുപുഴ: ഇടനിലക്കാരില്ലാതെ ഓണ്‍ലൈനിൽ നികുതി അടക്കാൻ സൗകര്യവുമായി മോട്ടോര്‍ വാഹന വകുപ്പ്. www.keralamvd.gov.in ല്‍ Online tax payment ലിങ്ക് വഴി വാഹന ഉടമകള്‍ക്ക് എല്ലാത്തരം വാഹനങ്ങളുടെയും നികുതി അടക്കാം. ഈ സേവനം 24-മണിക്കൂറും ലഭ്യമാകും. നെറ്റ് ബാങ്കിങ് സൗകര്യമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മുഖേന നികുതി അടക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മോട്ടോര്‍ വാഹന വകുപ്പിെൻറ ഇ- -സേവന കേന്ദ്രങ്ങള്‍ വഴിയും ഇൻറര്‍നെറ്റ് കഫേകള്‍ വഴിയും നികുതി അടക്കാൻ സൗകര്യമുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഓണ്‍ലൈന്‍ വഴി നികുതി അടക്കാന്‍ സാധിക്കാത്തവര്‍ക്ക് ആ വിവരം കാണിക്കുന്ന സൈറ്റിെൻറ പ്രിൻറ് ഒൗട്ടുമായി വന്നാല്‍ ഓഫിസില്‍ നികുതി സ്വീകരിക്കും. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10.15-മുതല്‍ ഉച്ചക്ക് 1.15-വരെ കൗണ്ടര്‍ സമയത്ത് നേരിട്ട് വന്നാലും ഓഫിസില്‍ നികുതി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എ.കെ. ശശികുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.