ആലപ്പുഴ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് ഏകീകരിച്ച് മാസവേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ നാലര ലക്ഷം റേഷൻ വ്യാപാരികൾ ബുധനാഴ്ച കടകൾ അടച്ച് ഭാരത് റേഷൻ ബന്ദ് ആചരിക്കുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബന്ദിന് പിന്തുണയേകി കേരളത്തിലെ റേഷൻ വ്യാപാരികൾ ആറുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് സമരത്തിൽ സഹകരിക്കുന്നത്. ഭക്ഷ്യഭദ്രത നിയമപ്രകാരം കേന്ദ്രവിഹിതം കുറയാതിരിക്കാൻ മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ ഭക്ഷ്യധാന്യ വിഹിതം റദ്ദാക്കി അർഹതപ്പെട്ടവർക്ക് വീതിച്ച് നൽകണം. ആധാറുമായി ബന്ധപ്പെടുത്തിയില്ലെന്ന പേരിൽ റേഷൻ നിഷേധിക്കുന്ന അവസരം ഉണ്ടാകരുത്. ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി മാർച്ച് 30 വരെ നീട്ടി ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.