പുറക്കാട് അപകടം: മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി

അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ച പിതാവി​െൻറയും മക​െൻറയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. കൊല്ലം നീണ്ടകര വെട്ടുതറ പുതുവൽ സണ്ണി(65), മകൻ അജിത്ത്(35) എന്നിവരാണ് തിങ്കളാഴ്ച രാത്രി പുറക്കാട് കരൂരിലുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലത്തേക്ക് പോകുമ്പോൾ എതിരെ വന്ന മീൻ കയറ്റിയ മിനിലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നീണ്ടകര സ്വദേശികളായ ജോസ്(41), സ്റ്റീഫൻ(46) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ സ്വദേശേത്തക്ക് കൊണ്ടുപോയി. കരുണയാണ് സണ്ണിയുടെ ഭാര്യ. മറ്റുമക്കൾ: പ്രിൻസ്, പ്രിൻസി. അജിത്തി​െൻറ ഭാര്യ ആൻസി. മക്കൾ: ജിേൻറാ, അപ്പു, ഹാർഡ്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.