നെട്ടൂർ: ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ ദേശീയപാത സർവിസ് റോഡുകൾ വലിയ ലോറികൾ കൈയടക്കുന്നു. അരൂർ മുതൽ ഇടപ്പള്ളി വരെ നാലുവരിപ്പാതയുടെ ഇരുവശത്തെയും സ്ഥിതി ഇതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹന ഷോറൂമുകൾ ഉള്ള െകാച്ചിയിൽ ദേശീയപാതയുടെ ഇരുവശത്തുമായാണ് ഇവ സ്ഥിതിചെയ്യുന്നത്. റോഡിനിരുവശത്തായി നിരവധി ഗോഡൗണുകളുമുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന കൂറ്റൻ ലോറികൾ ദേശീയപാതയോരങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ഗോഡൗണുകളും ഷോറൂമുകളും ഒഴിഞ്ഞുകിട്ടുന്നതുവരെ ലോറികൾ അവിടെ പാർക്ക്ചെയ്യും. ലോറികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സർവിസ് റോഡിലൂടെ വാഹനയാത്ര ദുഷ്കരമാകും. ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുന്നുണ്ട്. ലോറിയിലെ ജീവനക്കാർ പ്രാഥമികാവശ്യങ്ങൾക്ക് പാതയോരം പ്രയോജനപ്പെടുത്തുന്നതായും പരാതിയുണ്ട്. പരിസര മലീനികരണവും ദുർഗന്ധവും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരാതിപ്പെട്ടാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാകും പരിഹാരമുണ്ടാവുകയെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകൾ കണ്ടെത്തി ലോറികൾക്ക് പാർക്കിങ് സൗകര്യമൊരുക്കണമെന്നും നാട്ടുകാർ പറഞ്ഞു. ec4 Road Parking Van കുമ്പളത്ത് അനധികൃത പാർക്കിങ്മൂലം കുരുക്കിൽപെട്ട വാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.