പെരുമ്പാവൂർ: ഉടമയെ കബളിപ്പിച്ച് വാഹനങ്ങൾ കൈക്കലാക്കി പിന്നീട് മറിച്ചുവിറ്റ കേസിൽ യുവാവ് പിടിയിൽ. മങ്ങാട് സുഭാഷ് എന്ന കുന്നംകുളം മങ്ങാട് തേറുപറമ്പിൽ സുഭാഷ് കുമാറിനെയാണ് (39) കുറുപ്പംപടി പൊലീസ് അറസ്റ്റ്ചെയ്തത്. പെരുമ്പാവൂർ കീഴില്ലം പരത്തുവയലിൽ പി.എം. പൗലോസിെൻറ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്. പരാതിക്കാരെൻറ ഇന്നോവ കാറും ടോറസ് ലോറിയും മൂന്ന് ടിപ്പർ ലോറികളും മൂന്ന് ലക്ഷം രൂപ പ്രതിമാസ വാടക നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. പറഞ്ഞ സമയത്ത് വാടക ലഭിക്കാതിരുന്നതിനെ തുടർന്ന് പരാതിക്കാരൻ അന്വേഷിച്ചപ്പോഴാണ് വാഹനങ്ങൾ വ്യാജ ആർ.സി ബുക്ക് സംഘടിപ്പിച്ച് വിറ്റതായി വിവരം ലഭിച്ചത്. കുന്നുംപുറം ബോഡി വർക്ക് ഷോപ്പിൽ 23 ലക്ഷം രൂപക്കാണ് ഇയാൾ വാഹനങ്ങൾ കൈമാറ്റം ചെയ്തതെന്ന് ഉടമസ്ഥൻ കണ്ടെത്തി. തുടർന്നാണ് പൗലോസ് കുറുപ്പംപടി പൊലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ ആഡംബര വാഹനം തട്ടിയെടുത്തതുൾെപ്പടെ ഇയാൾക്കെതിരെ കുന്നംകുളം പൊലീസിൽ കേസുണ്ട്. ചെക്ക് കേസുകളിലും പ്രതിയാണ്. ഇയാൾ പിടിയിലായതറിഞ്ഞ് വാഹനങ്ങൾ വാടകക്ക് നൽകിയ നിരവധി പേർ പരാതിയുമായി എത്തിയതായി പൊലീസ് പറഞ്ഞു. കുറുപ്പംപടി സി.ഐ കെ.ആർ. മനോജിെൻറ നേതൃത്വത്തിൽ എസ്.ഐ ഒ.എം. സാലി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റസാഖ്, സിറാജ് ഫരീത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.