ഇതര സംസ്ഥാന തൊഴിലാളികൾക്ക് എല്ലാ അവകാശവും ഉറപ്പുവരുത്തും -മന്ത്രി കൊച്ചി: സംസ്ഥാനത്തെ തൊഴിലാളികൾക്കുള്ള എല്ലാ അവകാശവും ആനുകൂല്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഡിസംബർ അവസാനത്തോടെ അഞ്ചുലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ അംഗങ്ങളാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ 25 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻകൂടി ആവാസ് പദ്ധതി നടത്തിപ്പ് സഹായകമാകും. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് സഹായം നൽകാനുള്ള വ്യവസ്ഥയും പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി പാലക്കാട് കഞ്ചിക്കോട്ട് 650 പേർക്ക് താമസിക്കാൻ കഴിയുന്ന ഫ്ലാറ്റ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, എറണാകുളം, േകാഴിക്കോട് ജില്ലകളിലും ഫ്ലാറ്റ് നിർമാണത്തിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലയിലും ഇത്തരം പാർപ്പിട സമുച്ചയം നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.