ആലുവ: നഗരത്തിൽനിന്ന് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. മെട്രോ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് ഭാഗങ്ങളിൽനിന്നാണ് യുവാക്കളെ ആലുവ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഷൊര്‍ണൂര്‍ കോഴിപ്പാറ കല്ലൊഴി വീട്ടില്‍ അജിത്ത് ജയനെയാണ് (27) മെട്രോ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 200 ഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. വാടാനാംകുറിശ്ശി എസ്.എന്‍ നഗറില്‍ ഞാറ്റുപറമ്പില്‍ വീട്ടില്‍ കണ്ണന്‍ എന്ന പ്രമോദിനെ (26) ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്നാണ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍നിന്ന് കിലോക്ക് 20,000 രൂപ നിരക്കിലാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാടുകൾ. പത്ത് ഗ്രാം വീതം പൊതികളാക്കിയാണ് വിൽപന. പൊതിക്ക് 500 രൂപ വീതം ഈടാക്കുന്നു. അറസ്‌റ്റ് ചെയ്ത പ്രതികളെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.