കൂൾലിപ് വൻ തോതിൽ വിതരണത്തിനെത്തുന്നു

നെടുമ്പാശ്ശേരി: സ്കൂൾ കുട്ടികൾക്കിടയിലേക്ക് മാരകമായ കൂൾലിപ് എന്ന പുകയില ഉൽപന്നം വ്യാപകമായി എത്തിക്കുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബംഗളൂരുവിൽനിന്നാണ് പച്ചക്കറിലോറികളിലും മറ്റുമായി കൂൾലിപ് കൊണ്ടുവരുന്നത്. ബംഗളൂരുവിൽ ഒരുപാക്കറ്റിന് മൂന്നുരൂപ മാത്രം വിലയുള്ളപ്പോൾ കേരളത്തിലെത്തിച്ച് 30 രൂപക്കാണ് വിൽക്കുന്നത്. കായികവിനോദങ്ങളിലേർപ്പെടുന്ന കുട്ടികൾക്ക് ക്ഷീണം അകറ്റി ഉൻമേഷം ലഭിക്കാൻ സഹായകമാണെന്ന് പ്രചരിപ്പിച്ചാണ് വ്യാപകമായി ഇത് വിറ്റഴിക്കുന്നത്. ഹാൻസ് പോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ ഉൽപന്നം ചുണ്ടിനടിയിൽ െവക്കുമ്പോൾ പ്രത്യേകതരം തണുപ്പ് അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ബംഗളൂരുവിൽനിന്ന് ആലുവ വഴി പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന ഒാട്ടോറിക്ഷയും സാൻട്രോ കാറും പരിശോധിച്ചപ്പോൾ ഇത്തരത്തിൽ നിരവധി കൂൾലിപ് കഴിഞ്ഞ രാത്രി പൊലീസ് പിടിച്ചെടുത്തിരുന്നു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൂൾലിപ് രഹസ്യമായാണ് സ്കൂൾ പരിസരങ്ങളിെല ചില ബേക്കറികളിൽ വിറ്റഴിക്കപ്പെടുന്നത്. സരസൻ എന്നാണ് ഇതിന് കുട്ടികൾക്കിടയിൽ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.