ഇന്ദിര ഗാന്ധി അനുസ്മരണം

അങ്കമാലി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികം മൂക്കന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. എടലക്കാട്, പൂതംകുറ്റി, മഞ്ഞിക്കാട്, സെഹിയോന്‍, കോക്കുന്ന്, ഷാപ്പുകവല, വട്ടേക്കാട്, ആഴകം, പാലാക്കവല, പള്ളിപ്പടി, ഭരണിപറമ്പ് എന്നിവിടങ്ങളില്‍ അനുസ്മരണം സംഘടിപ്പിച്ചു. ആശുപത്രി ജങ്ഷനില്‍ മണ്ഡലം പ്രസിഡൻറ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസ് മാടശ്ശേരി അധ്യക്ഷത വഹിച്ചു. എം.ഒ. ജോർജ് പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സ​െൻറ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബിബീഷ്, ലീലാമ്മ പോള്‍, അംഗങ്ങളായ ജിഷ ജോജി, ബീന ജോണ്‍സൻ, എം.ഒ. വർഗീസ്, കെ.ടി. തോമസ്, കെ.എസ്. ജയിംസ്, എ.ഐ. രവി, പി.എല്‍. പോളച്ചന്‍, ജെസ് മോന്‍ പാപ്പു, കെ.പി. റാഫേല്‍, പി.പി. തമ്പി, പി.ഇ. അഗസ്റ്റിന്‍, തോമസ് മുഞ്ഞേലി, ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.