ലൈ​ഫ്​ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ സ​ർ​വേ അ​ശാ​സ്​​ത്രീ​യം –സ​ൺ​റൈ​സ്​ കൊ​ച്ചി

കൊച്ചി: ഭൂ^ഭവന രഹിത കുടുംബങ്ങൾക്ക് ആശ്വാസമാകുമായിരുന്ന കേരള സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയുടെ സർവേ നടപടി അശാസ്ത്രീയമാണെന്ന് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന സൺറൈസ് കൊച്ചി. ഈ മാസം 31ന് പൂർത്തീകരിക്കേണ്ട സർവേ പേരിനുമാത്രം നടത്തിയതുമൂലം ഭൂരിപക്ഷം ഭൂ^ഭവന രഹിതരും പുറന്തള്ളപ്പെട്ടിരിക്കുകയാണെന്നും സംഘടന ആരോപിച്ചു. കൊച്ചി നഗരസഭയിൽ സർവേ നടത്തി കണ്ടെത്തിയ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 3974 ആണ്. എന്നാൽ, 2012ൽ സർക്കാർ പ്രഖ്യാപിച്ച സീറോ ലാൻഡ്ലെസ് പദ്ധതിയിൽ പശ്ചിമകൊച്ചിയിൽനിന്ന് മാത്രം അപേക്ഷിച്ച ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 12,425 ആയിരുന്നു. ഇവരിൽ ഒരു കുടുംബത്തിനുപോലും ഭൂമി നൽകിയിട്ടില്ല. മട്ടാഞ്ചേരി, േഫാർട്ട്കൊച്ചി വില്ലേജുകളിൽ മാത്രം ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 5240 ആണ്. അർഹരായ ഭൂരിഭാഗവും പദ്ധതിയിൽനിന്ന് തഴയപ്പെട്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെയാണ് സർവേ നടപടി ആരംഭിച്ചത്. ഒരാഴ്ച ചെലവഴിച്ചാലും പൂർത്തിയാക്കാൻ സാധിക്കാത്ത സർവേക്ക് കുടുംബശ്രീ പ്രവർത്തകർക്ക് അനുവദിച്ച സമയം രണ്ടുദിവസം മാത്രമായിരുന്നു. വീടുകൾ കയറിയുള്ള സർവേക്കുപകരം മിക്കയിടത്തും കുടുംബങ്ങളെ ഒരുസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഫോറം പൂരിപ്പിക്കുകയാണുണ്ടായത്. മുൻകാലങ്ങളിലെ വിവിധ ഭൂ^ഭവന പദ്ധതികളിലെ ഗുണഭോക്താക്കളുടെ പട്ടിക പരിഗണിക്കണമെന്ന നിർദേശം പാലിച്ചില്ല. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മൂന്നുദിവസം മാത്രമാണുള്ളത്. വാർഡ് സഭകൾ വിളിച്ച് ലിസ്റ്റിന് അനുമതി നേടണമെന്ന നിർദേശവും പാലിച്ചിട്ടില്ല. അർഹരായ ആയിരക്കണക്കിന് കുടുംബങ്ങൾ പുറന്തള്ളപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സർവേ നടപടിക്ക് ശാസ്ത്രീയ സംവിധാനമൊരുക്കണമെന്നും കരട് പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയം നീട്ടിനൽകണമെന്നും സൺറൈസ് കൊച്ചി ജനറൽ സെക്രട്ടറി ജയ്ഫിൻ കരീം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.