‘ക​ണ്ണ​ഞ്ചി​ക്കും വെ​ളി​ച്ച​വു​മാ​യി’ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പി​ടി​വീ​ഴും

കൊച്ചി: വാഹനങ്ങളിൽ കൃത്രിമ പണിനടത്തി അടിപൊളിയാക്കുന്ന ഫ്രീക്കന്മാർക്ക് കൊച്ചിയിൽ കഷ് ടകാലമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കൊപ്പം തീവ്രതയേറിയ ലൈറ്റ് ഉപയോഗിക്കുന്ന വണ്ടികളും പിടികൂടുന്നത് ശക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. പ്രകാശ തീവ്രതയേറിയ എൽ.ഇ.ഡി (ലൈറ്റ് എമിറ്റിങ് ഡയോഡ്), എച്ച്.ഐ.ഡി (ഹൈ ഇൻറൻസിറ്റി ഡിസ്ചാർജ്) ബൾബുകൾ തെളിച്ച് രാത്രി നഗരത്തിലിറങ്ങിയാൽ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് സ്പെഷൽ സ്ക്വാഡ് രംഗത്തുണ്ട്. രാത്രി അപകടങ്ങൾക്ക് വഴിവെക്കുന്ന തരത്തിൽ ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുെന്നന്ന പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സ്ക്വാഡ് രൂപവത്കരിച്ചത്. ബൈക്കുകളെയും കാറുകളെയും കുറിച്ചാണ് ഇത്തരത്തിൽ ഏറെ പരാതി ലഭിച്ചത്. എതിർ ദിശയിൽ വരുന്ന വാഹനങ്ങളിലെ ൈഡ്രവർമാർക്ക് കാഴ്ച മറച്ച് അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. രണ്ട് മാസത്തിനിടെ കൊച്ചിയിൽ 560 കേസാണ് റിപ്പോർട്ട് ചെയ്്തത്. 56,000 രൂപ ഈ ഇനത്തിൽ മാത്രം പിഴ ഇൗടാക്കിയിട്ടുണ്ടെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എച്ച്. സാദിഖ് അലി പറഞ്ഞു. സ്ക്വാഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാത്രി ലൈറ്റ് ഡിം ചെയ്യുന്നില്ല എന്ന പരാതി ആയിരുന്നു മുമ്പുണ്ടായിരുന്നത്. തീവ്രതയേറിയ ലൈറ്റുകളുടെ ഉപയോഗമാണ് ഇപ്പോൾ പ്രധാന വെല്ലുവിളി. രാത്രി വാഹനയാത്രക്കാരുടെ പേടിസ്വപ്നമായി ആഡംബര കാറുകളും ന്യൂജനറേഷൻ ബൈക്കുകളും മാറിയതാണ് നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിനെ േപ്രരിപ്പിച്ചത്. സാധാരണ വാഹനങ്ങളിലെ ലൈറ്റിെനക്കാൾ പത്തുമടങ്ങ് പ്രകാശമാനമായ ഹൈ ഇൻറൻസിറ്റി, സിനോൺ, െപ്രാജ്ക്ട് തുടങ്ങിയ ലൈറ്റുകളാണ് വാഹനങ്ങളിൽ ഉപയോഗിച്ചുവരുന്നത്. കെ.ടി.എം ഡ്യൂക്, യമഹ എഫ്.സി, ബജാജ് സീരീസ് ബൈക്കുകൾ, റോയൽ എൻഫീൽഡ് സീരീസ് തുടങ്ങിയ ബൈക്കുകളാണ് പ്രധാനമായും വാഹനവകുപ്പ് അധികൃതർ പിടികൂടിയത്. നിയമവിരുദ്ധമായ രീതിയിൽ ലൈറ്റ് ഉപയോഗിച്ചതിന് കഴിഞ്ഞവർഷം സംസ്ഥാനത്താകെ 5000 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇക്കൊല്ലം 1500ഓളം ആളുകൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അപകടം വരുത്തുന്നതരത്തിൽ ലൈറ്റ് ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളിൽനിന്ന് അത് നീക്കംചെയ്ത ശേഷമാണ് വിട്ടയക്കുന്നത്. നഗരത്തിൽ ഡിം ലൈറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ ൈഡ്രവർമാർ പലപ്പോഴും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ൈബ്രറ്റ് ലൈറ്റിൽ വണ്ടി ഓടിക്കുന്നതാണ് രാത്രി വാഹനാപകടം വർധിപ്പിക്കുന്നതെന്നതാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിഗമനം. കൊച്ചിയിലെ രാത്രികാല വാഹനയാത്രയിൽ 60 ശതമാനം ൈഡ്രവർമാരും ഡിം ലൈറ്റ് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. നഗര പ്രദേശങ്ങളിൽ ഡിം ലൈറ്റ് മാത്രമെ ഉപയോഗിക്കാവൂ എന്ന നിയമുള്ളപ്പോഴാണ് നിയമ ലംഘനമെന്നതാണ് വൈരുധ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.