മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ ആരംഭിച്ച ബിവറേജസ് കോര്‍പറേഷെൻറ ചില്ലറ മദ്യവില്പനശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തോപ്പുംപടിയില്‍നിന്ന് മാറ്റിയ മദ്യവില്പനശാലയാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് രഹസ്യമായാണ് മദ്യവില്പനകേന്ദ്രം ഇവിടെ ആരംഭിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിതമായി എത്തിയതോടെ മദ്യവില്പന കേന്ദ്രത്തിെൻറ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പൊലീസ് സഹായത്തോടെ മദ്യവില്പനശാല തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. മദ്യം വാങ്ങാന്‍ എത്തിയവരെ സമരക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് വികാരിമാരുള്പ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ. ആൻറണി അറക്കല്‍, ഫാ. രാജു മണ്ടേത്തുപറമ്പിൽ, കൗണ്‍സിലര്‍ ശ്യാമള പ്രഭു, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പ്രവീണ്‍ ദാമോദര പ്രഭു, സെക്രട്ടറി ലെയ്സന്‍ ആൻറണി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ ഇവരെ ജാമ്യത്തില്‍വിട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് മദ്യശാലക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ ധർണ നടത്തി. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മദ്യവില്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ച മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. പാണ്ടിക്കുടിയില്‍ സപ്ലൈകോയുടെ മദ്യവില്പനശാലയും ബിയര്‍^വൈന്‍ പാര്‍ലറും 30 മീറ്റർ ചുറ്റളവിനുള്ളിൽ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറെമയാണ് മറ്റൊരു മദ്യവില്പന കേന്ദ്രംകൂടി തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.