എം.സി. ദിലീപ്കുമാർ സംസ്​കൃത സർവകലാശാല വി.സി സ്​ഥാനം ഒഴിഞ്ഞു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ സ്ഥാനം ഒഴിഞ്ഞു. േപ്രാ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനാണ് വൈസ് ചാൻസലറുടെ അധിക ചുമതല. രണ്ട് വർഷമായി കലാമണ്ഡലം കൽപിത സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനവും വഹിച്ചിരുന്ന ദിലീപ് കുമാർ അവിടത്തെ ചുമതല ഒഴിഞ്ഞ ശേഷമാണ് കാലടിയിൽ എത്തിയത്. സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഡോ. ധർമരാജ് അടാട്ടിന് ചുമതല കൈമാറി. സുരക്ഷ വിഭാഗം ജീവനക്കാർ ഗാർഡ് ഓഫ് ഓണർനൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.സി. മുരളീമാധവൻ, ബാബു ജോസഫ്, രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ, ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.