സാഹോദര്യ -സ്വാഭിമാനയാത്രക്ക് ഇന്ന് തുടക്കം

വൈപ്പിന്‍: കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഗോവിന്ദാപുരത്തും ഇരിങ്ങാലക്കുട കുട്ടന്‍കുളത്തും നിലനില്‍ക്കുന്ന അയിത്തത്തിനെതിരെ പൊതുജനശ്രദ്ധ ക്ഷണിച്ച് സംഘടിപ്പിക്കുന്ന സാഹോദര്യ- സ്വാഭിമാനയാത്ര ബുധനാഴ്ച ചെറായി സഹോദരസ്മാരകത്തില്‍നിന്ന് ആരംഭിക്കും. ഉച്ചക്ക് 2.30ന് പത്രപ്രവര്‍ത്തകന്‍ ബി.പി.ആര്‍ ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. സഹോദരന്‍ അയ്യപ്പ‍​െൻറ നേതൃത്വത്തിലെ മിശ്രഭോജനത്തിലെ ദലിത് സാന്നിധ്യം കണ്ണ‍​െൻറ പിന്മുറക്കാരി അശ്വതി ബിപിന്‍ എന്നിവര്‍ സംബന്ധിക്കും. മൃദുലദേവിയാണ് കോഒാഡിനേറ്റര്‍. യാത്ര 30ന് പേരാമ്പ്രയിലെ ദലിത് കോളനിയില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.