മരം ദേഹത്തുവീണ് എക്സി. എഞ്ചിനീയർ മരിച്ചു

പെരുമ്പാവൂർ: വെട്ടിമാറ്റുന്നതിനിടെ മരം ദേഹത്തുവീണ് വൈദ്യുതി വകുപ്പ് എക്സി. എഞ്ചിനീയർ മരിച്ചു. ഓടക്കാലി കമ്പനിപ്പടി ചിറമോളത്ത് വീട്ടിൽ സജിയാണ് (46) മരിച്ചത്. അയൽവാസിയുടെ വളപ്പിലെ വാകമരം വെട്ടി മാറ്റുന്നതിനിടെയാണ് അപകടം. കാറ്റിൽ മരത്തി​​െൻറ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് സജിയുടെ നേതൃത്വത്തിൽ വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം വെട്ടിമാറ്റുകയാണുണ്ടായത്. മരം മറിച്ചിടുന്നതിനിെട ദിശമാറി സജിയുടെ ദേഹത്ത് വീഴുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെരുമ്പാവൂർ വൈദ്യുതി ഓഫിസിലെ എക്സിക്യൂട്ടിവ് എൻജിനീയറായ സജി ചൊവ്വാഴ്ച അവധിയിലായിരുന്നു. ഉച്ചക്ക് 2.30നായിരുന്നു അപകടം. ഭാര്യ: സിന്ധു. വിദ്യാർഥികളായ വിമലും നെവിലും മക്കളാണ്. സംസ്കാരം ബുധനാഴ്ച.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.