മെട്രോയിൽ ഭിന്നശേഷിക്കാരനെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കണം

കൊച്ചി: മെട്രോ യാത്രക്കാരനായ ഭിന്നശേഷിക്കാര​െൻറ ഫോട്ടോ പകർത്തി മദ്യപാനി എന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ഡിഫറൻറ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്. ക്ഷീണിത അവസ്ഥയില്‍ ട്രെയിനില്‍ തലചായ്ച്ചത് മൊബൈല്‍ കാമറയിൽ പകർത്തിയാണ് പ്രചരിപ്പിച്ചത്. സഹോദരനും കുടുംബത്തിനും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയവർക്കെതിരെ കർശന നടപടി എടുക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജു കൂമുള്ളില്‍ പറഞ്ഞു. കുസാറ്റ്: സംവരണ സീറ്റൊഴിവ് കൊച്ചി: കൊച്ചി സർവകലാശാല ഇലക്േട്രാണിക്സ് വകുപ്പ് നടത്തുന്ന എം.എസ്സി ഇലക്േട്രാണിക് സയൻസ് കോഴ്സിൽ പട്ടികജാതി വിഭാഗത്തിനായി സംവരണംചെയ്ത രണ്ടൊഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: 40 ശതമാനം മാർക്കിൽ കുറയാതെ ഇലക്േട്രാണിക്സ് ബിരുദം. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 11ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ജാതി തെളിയിക്കുന്ന രേഖയും സഹിതം വകുപ്പ് ഓഫിസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0484-2862321/2576418, www.cusat.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.