സ്‌കൂളുകള്‍ക്കും വിദ്യാർഥികള്‍ക്കും ജില്ല പഞ്ചായത്തി​െൻറ ആദരം

കൊച്ചി: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി, ടെക്‌നിക്കല്‍ സ്‌കൂള്‍ പരീക്ഷകളിൽ ജില്ലയില്‍ മികച്ച വിജയം നേടിയ സ്‌കൂളുകളെയും വിദ്യാർഥികളെയും ആദരിച്ചു. ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിലായിരുന്നു ആദരം. പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സൺ ജാന്‍സി ജോർജ്, വികസന സമിതി ചെയര്‍പേഴ്‌സണ്‍ ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ അയ്യപ്പന്‍കുട്ടി, ജില്ല പഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചാര്‍ളി പോള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.