attn: clt തുടർയാത്ര നിഷേധിച്ചു: വിമാനക്കമ്പനി നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

attn: clt തുടർയാത്ര നിഷേധിച്ചു: വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ ഉത്തരവ് കൊണ്ടോട്ടി: ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് യാത്ര നിഷേധിച്ച സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. യാത്രക്കാർ നൽകിയ പരാതിയെ തുടർന്ന് മലപ്പുറം ഉപഭോക്തൃ ഫോറമാണ് പിഴ ചുമത്തിയത്. യാത്രക്കാരായിരുന്ന ആറ് പേർക്കും ഒാരോ ലക്ഷം രൂപ വീതവും കോടതി ചെലവിലേക്ക് 10,000 രൂപ നൽകാനുമാണ് ഉത്തരവ്. കോഴിക്കോട് നല്ലൂർ സ്വദേശി വാഴിയോടൻ സോമസുന്ദരൻ, പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി പരിയാരൻ വേലായുധൻ എന്നിവർ കുടുംബസമേതം 2013 നവംബറിൽ കരിപ്പൂരിൽനിന്ന് ബംഗളൂരു വഴി കൊൽക്കത്തയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്പൈസ് ജെറ്റ് വിമാനത്തിൽ ബംഗളൂരു എത്തിയ സംഘത്തിന് വൈകീട്ട് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ടിക്കറ്റ് നിഷേധിച്ചത്. രാത്രി 7.35നായിരുന്നു ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയത്. ഇൗ സമയത്ത് വിമാനത്താവളത്തിലെത്തി കൗണ്ടറിൽ ബന്ധപ്പെട്ടേപ്പാൾ വിമാനം നേരത്തേ പുറപ്പെെട്ടന്നായിരുന്നു മറുപടി. പിന്നീട് 71,424 രൂപ അധികം നൽകിയാണ് യാത്ര ചെയ്തത് എന്നായിരുന്നു പരാതി. മലപ്പുറത്തെ ട്രാവൽസ് മുഖേനയാണ് ഇവർ ടിക്കറ്റ് എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.