obi accident

ഒാേട്ടായും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക് മൂവാറ്റുപുഴ: ബൈക്കും ഓേട്ടാറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സഹയാത്രികനായ വിദ്യാർഥിയും ഓേട്ടാഡ്രൈവറുമടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ നിർമല കോളജിന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. ആനിക്കാട് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ആനിക്കാട് ചിറപ്പടി വെട്ടിക്കാട്ട് വാമന​െൻറ മകൻ നിജിൽ രാജാണ് (19) മരിച്ചത്. സഹപാഠി കടാതി പാലാഴിയിൽ സുകുമാര​െൻറ മകൻ ജിഷ്ണു (19), ഓേട്ടാഡ്രൈവർ മുടവൂർ വെളിയത്തുപീടിക പുത്തൻപുരയിൽ മധു (50) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഓേട്ടാ യാത്രികൻ കുട്ടമ്പുഴ പൂപ്പാറ പറമ്പത്ത് പടവിൽ ശ്രീജൊനെ (37) നിർമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിർമല കോളജിലെ ബി.കോം മൂന്നാം വർഷ വിദ്യാർഥിയാണ് മരിച്ച നിജിൽ രാജ്. ഓട്ടോ പൂർണമായും തകർന്നു. റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവരെ നാട്ടുകാർ ആദ്യം നിർമല ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും എത്തിെച്ചങ്കിലും നിജിൻ രാജ് മരിച്ചു. അമിതവേഗത്തിലെത്തിയ ഇരുവാഹനവും നേർക്കുനേർ ഇടിക്കുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിജിൽ രാജി​െൻറ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സീമ. സഹോദരൻ: അജിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.