സ്കൂട്ടറിൽ സഞ്ചരിച്ച യുവതി കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ് മരിച്ചു

സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു ഹരിപ്പാട്:- സ്കൂട്ടറി​െൻറ പിൻസീറ്റിൽ സഞ്ചരിച്ച യുവതി കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ് മരിച്ചു. കുമാരപുരം എരിക്കാവ് പതിനെട്ടുപറ തോപ്പിൽ രാജമ്മയാണ് (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കൂട്ടംകൈത മാർക്കറ്റിന് സമീപമാണ് അപകടം. കുമാരപുരത്തെ ഹുദാ ട്രസ്റ്റ് ആശുപത്രി ജീവനക്കാരിയായ ഇവർ ആശുപത്രിയിൽ പോകാൻ വഴിമധ്യേ വന്ന പരിചയക്കാര​െൻറ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും ചാറ്റൽ മഴയുള്ളതിനാൽ കുട നിവർത്തുന്നതിനിെട ബാലൻസ് തെറ്റി റോഡിൽ തലയിടിച്ചുവീഴുകയുമായിരുന്നു. ഉടൻ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭർത്താവ്:- കാർത്തികേയൻ. മകൻ: കലേഷ് (ബംഗളൂരു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.