ഓടിക്കൊണ്ടിരുന്ന കാറിനുമുകളിൽ മരം വീണു

മൂവാറ്റുപുഴ: . യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എം.സി റോഡിലെ പേഴക്കാപിള്ളി എസ് വളവിൽ റോഡരികിൽ നിന്ന മരമാണ് ഓടിക്കെണ്ടിരുന്ന കാറിന് മുകളിൽ വീണത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികിൽ നിന്ന തണൽമരം ഒടിഞ്ഞുവീഴുകയായിരുന്നു. കാറിന് നിസ്സാര കേടുപാട് സംഭവിച്ചു. കാർ ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്നിശമന സേന യൂനിറ്റ് റോഡിൽ വീണ മരം മുറിച്ചുനീക്കി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർ ഓഫിസർ ജോൺ ജി. പ്ലാക്കലി​െൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറൂർ ടോപ്പിൽ മണ്ണിടിഞ്ഞ് വീടുകൾ തകർന്നു മൂവാറ്റുപുഴ: എം.സി റോഡിലെ ആറൂർ ടോപ്പിൽ മണ്ണിടിഞ്ഞ് വീടുകൾ തകർന്നു. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. എം.സി റോഡ് വികസനത്തി​െൻറ ഭാഗമായി റോഡി​െൻറ ഉയർന്നപ്രദേശത്തുനിന്ന് മണ്ണ് മാറ്റിയതാണ് മണ്ണിടിയാൻ കാരണം. ഇതിനുപുറമെ പാറ പൊട്ടിച്ചതും മണ്ണിടിയാൻ കാരണമായി. മഴയിൽ മണ്ണിടിഞ്ഞ് എത്തിയതോടെ സമീപെത്ത വീടുകൾക്ക് കേടുപറ്റി. ആറൂർ കൊറ്റംചിറയിൽ ഷാജു, കുരിശുമലയിൽ കുഞ്ഞപ്പൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ഷാജുവിനെയും കുടുംബത്തെയും പഞ്ചായത്ത് വക കെട്ടിടത്തിലേക്കു മാറ്റി. കുഞ്ഞപ്പനും ഭാര്യ തങ്കമ്മയും സമീപെത്ത ബന്ധുവി​െൻറ വീട്ടിലേക്ക് താമസം മാറ്റി. കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന മരങ്ങളാണ് ആദ്യം കടപുഴകിയത്. പിന്നാലെയാണ് കുഞ്ഞപ്പ​െൻറ ഷീറ്റും ഓലയും കൊണ്ട് നിർമിച്ച വീട് ഇടിഞ്ഞുവീണത്. മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ കുഞ്ഞപ്പനും ഭാര്യ തങ്കമ്മയും സമീപെത്ത മക​െൻറ വീട്ടിലാണ് താമസിച്ചിരുന്നത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. ഷിജുവി​െൻറ വീടി​െൻറ മതില് ഒരുഭാഗവും ഇടിഞ്ഞു. ഇവിടെ ഇപ്പോഴും ചെറിയ തോതിൽ മണ്ണിടിയുന്നുണ്ട്. വീടി​െൻറ അവശേഷിക്കുന്ന ഭാഗവും ഏതുനിമിഷവും ഇടിഞ്ഞു വീണേക്കാവുന്ന സ്ഥിതിയിലാണ്. വീടി​െൻറ തറ ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. വീട്ടിൽ ഷിജുവി​െൻറ ഭാര്യയുൾപ്പെടെ ഉണ്ടായിരുന്നു. മണ്ണിടിയുന്ന ശബ്ദം കേട്ടതോടെ വീടിന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായത്. റോഡ് വികസനത്തിന് മണ്ണിടിച്ച് പാറ പൊട്ടിക്കുന്നതുമായി ബണ്ഡപ്പെട്ട് നാട്ടുകാർ രംഗത്തുവെന്നങ്കിലും കെ.എസ്.ടി.പി ഉദ്യോഗസ്ഥർ അവഗണിച്ചു. ഓട്ടോ തൊഴിലാളിയായ ഷാജുവി​െൻറ നിർധന കുടുംബത്തിന് താമസിക്കാൻ വേറെ ഇടമില്ല. വായ്പയെടുത്ത് നിർമിച്ച വീടില്ലാതായതോടെ കുടുംബം കടുത്ത ആശങ്കയിലാണ്. കെ.എസ്.ടി.പി അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.