കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

മൂവാറ്റുപുഴ: . ആസാദ് റോഡിൽ എടത്താക്കര പി.എം. അഷറഫി​െൻറ കിണറാണ് ചൊവ്വാഴ്ച രാവിലെ 11ഒാടെ ഇടിഞ്ഞുതാഴ്ന്നത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ് വീട്ടുമുറ്റത്താണ് സ്ഥിതി ചെയ്തിരുന്നത്. ഇരുപതടിയിലേറെ വെള്ളമുണ്ടായിരുന്നു. ശക്തമായ മഴയിൽ കിണർ വൻ ശബ്ദത്തോടെ താഴ്ന്നുപോവുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും ചുറ്റുമതിലും തൂണുകളുമുണ്ടായിരുന്ന കിണർ നിന്ന ഭാഗത്ത് ചെറിയൊരു കുഴിമാത്രമെ കാണാനുണ്ടായിരുന്നുള്ളൂ. സമീപെത്ത വാഴ അടക്കം വൃക്ഷങ്ങളും കിണറിനൊപ്പം താഴ്ന്നുപോയി. ഈ മേഖലയിൽ ആദ്യമായാണ് കിണർ താഴുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.