മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കണം- -ജോയൻറ് കൗൺസിൽ മൂവാറ്റുപുഴ: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കണമെന്ന് ജോയൻറ് കൗൺസിൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ താലൂക്ക് പരിധിയിൽ വൃക്കസംബന്ധ രോഗം ബാധിച്ച ആളുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. രോഗംബാധിച്ച നിർധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സാസൗകര്യം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഡയാലിസിസ് ഉൾപ്പെടെയുള്ള െചലവേറിയ ചികിത്സക്ക് താലൂക്ക് പരിധിയിൽ പൊതുസംവിധാനം ഇല്ലാത്തതുകൊണ്ട് സമീപസ്ഥലത്തെ സ്വകാര്യമേഖലയിലെ ആശുപത്രികളിൽ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത് പ്രയോജനകരമാണ്. സിവിൽ സർവിസിലെ ജീവനക്കാർക്ക് സുഗമമായി ജോലി നോക്കുന്നതിന് സാഹചര്യവും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അനാവശ്യപരിശോധനയുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർപേഴ്സൻ ആർ. ഉഷ മേഖലസമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.എം. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ സംഘടനറിപ്പോർട്ടും മേഖല സെക്രട്ടറി വി.എം. സുഭാഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: സുഭാഷ് വി.എം. (സെക്ര), അനൂപ്കുമാർ എം.എസ്, സതീഷ് സത്യൻ (ജോ. സെക്രട്ട), ടി.ജി. അനിൽകുമാർ (പ്രസി), അരുൺ പരുത്തിപ്പാറ (വൈസ് പ്രസി), സിജോ ആൻറണി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.