സുഹൃത്തി​െൻറ ബൈക്കിൽ നിജിലിന്​ അന്ത്യയാത്ര

മൂവാറ്റുപുഴ: സുഹൃത്ത് വാങ്ങിയ ഡ്യൂക്ക് ബൈക്ക് ഓടിച്ചുനോക്കാൻ പോയ നിജിൽ രാജ് പോയത് മരണത്തിലേക്ക്. നിർമല കോളജിലെ അവസാനവർഷ ബി.കോം വിദ്യാർഥി ആനിക്കാട് വെട്ടിക്കാട്ട് വാമന​െൻറ മകൻ നിജിൻ രാജാണ് (19) കോളജിനുമുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ചയാണ് നിജിൽ രാജി​െൻറ സുഹൃത്ത് ബൈക്ക് വാങ്ങിയത്. ഇത് ഓടിച്ചുനോക്കാൻ പോവുകയായിരുന്നു. കൂടെ സഹപാഠിയായ ജിഷ്ണുവും (19) ഉണ്ടായിരുന്നു. ആനിക്കാട്ടുനിന്ന് കോളജുംപടിയിലേക്ക് വരുന്നതിനിടെ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാർ കോലഞ്ചേരി ആശുപത്രിയിൽ എത്തിെച്ചങ്കിലും നിജിൽ രാജ് മരിച്ചു. അപകടത്തിൽ ജിഷ്ണുവിനെ കൂടാതെ ഓേട്ടാഡ്രൈവർ മടവൂർ സ്വദേശി മധു (50), യാത്രക്കാരൻ ശ്രീജോ (37) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.