കാലടി: എം.സി. റോഡിൽ മറ്റൂർ ഭാഗത്ത് നിയന്ത്രണംവിട്ട കാർ അർധരാത്രിയിൽ വീട്ടിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 12.30ന് മറ്റൂർ പുത്തൻകുടി അജയെൻറ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിൽ ഇടിച്ചശേഷമാണ് റോഡിന് സമീപമുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി. വീടിെൻറ മുൻവശത്തെ ഭിത്തിയിലിടിച്ചാണ് കാർ നിന്നത്. ഭിത്തിയും വാതിലുകളും തകർന്നു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അജയൻ പറഞ്ഞു. കാറിെൻറ മുൻവശം തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാസമാലിന്യങ്ങൾ തള്ളുന്നതായി പരാതി കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ തൃക്കണിക്കാവിൽ സ്വകാര്യ വ്യക്തി പ്ലൈവുഡ് കമ്പനിയിൽനിന്നുള്ള രാസ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ 42 സെൻറ് സ്ഥലത്ത് രാത്രിയിലാണ് മാലിന്യം തള്ളുന്നത്. സമീപത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാൻ ഇത് കാരണമാകുന്നതായാണ് ആരോപണം. മാലിന്യം തള്ളുന്നതു മൂലം പെരിയാറിലെയും സമീപ വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായിരിക്കുകയാണ്. കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ കുടിക്കാനോ കുളിക്കാനോ സാധിക്കില്ലെന്ന റിപ്പോർട്ടാണ് ലാബുകളിൽനിന്നും ലഭിച്ചത്. മാലിന്യം മാറ്റണമെന്ന് സമീപവാസികൾ സ്ഥലം ഉടമയോട് ആവശ്യപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ഉണ്ടായത്. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും ആർ.ഡി.ഒക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിേൻറാ പി.ആൻറു, പഞ്ചായത്തംഗം അഞ്ജു ഷൈൻ, വിപിൻദാസ്, നെൽസൺ പുളിയ്ക്ക, കെ.ഡി. ആൻറണി, ബെന്നി വല്ലൂരാൻ, വി.പി. മാനുവൽ, റോബിൻ കുര്യൻ, ഡിനോ ബൈജു സെബാസ്റ്റ്യൻ കണ്ണാടൻ എന്നിവർ ആവശ്യപ്പെട്ടു. വിശ്വാസ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു കാലടി: സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനൊപ്പം ഇതര മതസ്ഥരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് ശ്രീമൂലനഗരം ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദ് ഇമാം എം. പി. സിദ്ദീഖ് മൗലവി. പള്ളിയങ്കണത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ നമസ്കാരത്തിന് സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിത സകാത് വിതരണവും നടത്തി. ജമാഅത്ത് പ്രസിഡൻറ് ഇ.എം. അബ്ദുൾ റാൻ, സെക്രട്ടറി എൻ. ഇ. ജമാൽ, എം.എം. മക്കാർ, വി.എച്ച്. അബ്ദുൾ ഖാദർ, ഹുസൈൻ സ്വലാഹി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.