കോതമംഗലം: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്റ്റുഡൻറ്സ് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ബെന്നി ബെഹനാൻ വിതരണം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ഏൽദോസ് കീച്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, എ.ജി. ജോർജ്, അഡ്വ. അബു മൊയ്തീൻ, പി.എസ്.എം. സാദിഖ്, എബി എബ്രഹാം, ഷമീർ പനക്കൻ, ഷൈജൻറ് ചാക്കോ, കെ.പി. റോയി, വി.വി. കുര്യൻ, മഞ്ജു സിജു, അനുപ് ജോർജ് എന്നിവർ സംസാരിച്ചു. പകർച്ചപ്പനി മരണം: നഷ്ടപരിഹാരം നൽകണം കോതമംഗലം: പകർച്ചപ്പനി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിശ്വകർമ മഹാസഭ നെല്ലിമറ്റം ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ആരോഗ്യപ്രവർത്തകരുടെ അലംഭാവമാണ് മരണസംഖ്യ ഉയരാൻ ഇടയാക്കിയതെന്നും യോഗം കുറ്റപ്പെടുത്തി. പി.എൻ. വാസു അധ്യക്ഷത വഹിച്ചു. പി.കെ. സുഭാഷ്, പി.ആർ. പ്രഫുല്ലൻ, വി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ സദസ്സ് കോതമംഗലം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇഞ്ചൂർ വായനശാല ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് കെ.ബി. പീതാംബരൻ അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ഇ.എം. സഞ്ജീവ്, ജെ. മനോജ്, അഡ്വ. കെ. രാധാകൃഷ്ണൻ, എം.വി. സുനി, ലിസി മത്തായി, അഡ്വ. എ.ആർ. അനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.