സി.ഐ.ടിയു നേതാവിനെ മർദിച്ച ട്രാഫിക് എസ്​.ഐയെ തല്ലുമെന്ന് സി.പി.എം നേതാവ്

നെടുമ്പാശ്ശേരി: സി.ഐ.ടിയു നേതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ട്രാഫ ിക് എസ്.ഐയെ തല്ലുമെന്ന് പരസ്യമായി വെല്ലുവിളിച്ച് സി.പി.എം നേതാവ്. ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി.സലീമാണ് ഭീഷണി മുഴക്കിയത്. എസ്.ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുേമ്പാഴായിരുന്നു സലീമി​െൻറ വിവാദ പ്രസംഗം. കഴിഞ്ഞ ദിവസം നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ ഉൾപ്പെടെ എസ്.ഐ പിഴുതുമാറ്റിയിരുന്നു. ഇതും സി.പി.എമ്മി​െൻറ എതിർപ്പിന് കാരണമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.