പെരുന്നാൾ ആഘോഷം

ആലുവ : മേഖലയിൽ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. ആലുവ സബ് ജയിൽ മൈതാനത്ത് നടന്ന കെ.എൻ.എം ആലുവ ഈദ് ഗാഹിന് ടി.കെ. അബൂബക്കർ മൗലവി നേതൃത്വം നൽകി. തായിക്കാട്ടുകര ദാറുസ്സലാം ഈദ് ഗാഹിൽ താജ് ആലുവ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. ആലുവ മസ്ജിദ് അൽ അൻസാറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും ഇമാം എം.പി. ഫൈസൽ അസ്ഹരി നേതൃത്വം നൽകി. ടൗൺ മസ്ജിദിൽ ആലുവ മഹല്ല് ഇമാം ഫരീദുദ്ദീൻ മൗലവി കാളിയാർ നേതൃത്വം നൽകി. ആലുവ സേട്ട് ജുമാ മസ്ജിദിൽ അബ്‌ദുൽ സലാം വഹബിയും സെൻട്രൽ മസ്ജിദിൽ അൻവർ മുഹ്യിദ്ദീൻ ഹുദവിയും നേതൃത്വം നൽകി. തായിക്കാട്ടുകര ജുമാ മസ്ജിദിൽ അബ്‌ദുൽ സലാം മൗലവി ഓണമ്പിള്ളി, തോട്ടുമുഖം മസ്ജിദ് ഫുർഖാനിൽ സി.എം. മൗലവി, തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിൽ ഫൈസൽ ഖൗസരി, േതാട്ടുമുഖം കിഴക്കേപള്ളിയിൽ ഷഫീഖ് നഈമി എന്നിവരും നേതൃത്വം നൽകി. ആലുവ തോട്ടക്കാട്ടുകര ജുമാ മസ്ജിദിൽ മൂസ മൗലവി, കുന്നത്തേരി ജുമാ മസ്ജിദിൽ ഷജീർ ഫൈസി , കൊടികുത്തുമല ജുമാ മസ്ജിദിൽ അബ്‌ദുൽ സത്താർ സഖാഫി, മുതിരപ്പാടം മസ്ജിദുൽ നൂറിൽ ഇസ്മായിൽ സഖാഫി, കുന്നത്തേരി മഹദറത്തുൽ ഖാദിരിയ്യയിൽ സെയ്ദ് അഹമ്മദ് കബീർ ഇർഫാനി എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം നടന്നു. ക്യാപ്‌ഷൻ ea51 eid thottakat ആലുവ തോട്ടക്കാട്ടുകര ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തെ തുടർന്ന് നടന്ന പ്രാർഥന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.