മുത്തച്ഛ​െൻറ സ്കൂട്ടറിൽ സഞ്ചരിച്ച പേരക്കുട്ടി ടിപ്പർ കയറി മരിച്ചു

ടിപ്പർ ഇടിച്ചിട്ട ഒമ്പതുകാരി ദാരുണമായി മരിച്ചു ഹരിപ്പാട്:- മുത്തച്ഛ​െൻറ സ്കൂട്ടറി​െൻറ പിൻസീറ്റിൽ സഞ്ചരിച്ച പേരക്കുട്ടി ടിപ്പർ കയറി മരിച്ചു. മുട്ടം ഉഷസ്സ് വില്ലയിൽ അരുണി​െൻറ മകൾ എയ്മി (നിക്കി--ഒമ്പത്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ െലവൽ ക്രോസിന് കിഴക്ക് പാലമൂട് ജങ്ഷന് സമീപമാണ് അപകടം. ബഥനി ബാലികാമഠം സെൻട്രൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് എയ്മി. െട്രയിൻ കടന്നുപോകാൻ അടച്ചിരുന്ന ഗേറ്റ് തുറന്ന ഉടെനയായിരുന്നു അപകടം. മുത്തച്ഛൻ റിട്ട. എസ്.ഐ രാഘവനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് വരുകയായിരുന്നു എയ്മി. ഗേറ്റ് തുറന്ന് വാഹനങ്ങൾ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ആക്ടീവ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയും തെറിച്ചു വീണ എയ്മിയുടെ ദേഹത്തുകൂടി ടിപ്പറി​െൻറ പിൻചക്രങ്ങൾ കയറുകയുമായിരുന്നു. എയ്മി തൽക്ഷണം മരിച്ചു. കുട്ടിയുടെ മാതാവ് പുന്നപ്ര സ​െൻറ് തോമസ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക റോസമ്മ (സിജി) പിന്നാലെ വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മൂവരുമൊന്നിച്ചാണ് വീട്ടിൽ നിന്നിറങ്ങിയതെങ്കിലും ചാറ്റമഴയായതിനാൽ ചൂണ്ടുപലക ജങ്ഷനിൽ ഇറങ്ങി ബസിൽ കയറുകയായിരുന്നു റോസമ്മ. അരുൺ എയ്മിയെ സ്കൂളിൽ കൊണ്ടുവിടുകയും വൈകീട്ട് മുത്തച്ഛൻ കൂട്ടിക്കൊണ്ടുവരുകയുമായിരുന്നു പതിവ്. ഹരിപ്പാട് ഗവ.ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം എയ്മി പഠിച്ചിരുന്ന ബഥനി സെൻട്രൽ സ്കൂളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് െവച്ചു. സഹോദരൻ :- എയ്ഡൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.