നവകേരള എക്‌സ്പ്രസ് ജില്ലയില്‍ രണ്ടു ദിനം പിന്നിട്ടു

കൊച്ചി: നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികളുടെയും ഒരു വര്‍ഷത്തെ നേട്ടങ്ങളുടെയും പ്രദര്‍ശനവുമായി നവകേരള എക്‌സ്പ്രസ് ജില്ലയില്‍ രണ്ടു ദിവസത്തെ യാത്ര പിന്നിട്ടു. സര്‍ക്കാറി​െൻറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷൻ- പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സഞ്ചരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സര്‍ക്കാറി​െൻറ ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് എന്നീ പ്രധാന പദ്ധതികളുടെയും മറ്റ് വികസന-ക്ഷേമ പദ്ധതികളുടെയും ത്രിമാന മാതൃകകളും വിഡിയോ ചിത്രങ്ങളും പ്രദര്‍ശനവാഹനത്തിലുണ്ട്. ജില്ലയിലെ രണ്ടാം ദിവസത്തെ പ്രദര്‍ശനയാത്ര വെള്ളിയാഴ്ച രാവിലെ എറണാകുളം ബോട്ടുജെട്ടിയില്‍ നിന്നാരംഭിച്ചു. 'നല്ല വെള്ളം വേണം നല്ല വായു വേണം നല്ല നെല്ലു കതിരിടും നല്ല വയല്‍ വേണം' എന്ന് നാട്ടുകാരെ പാടിയുണര്‍ത്തി ജയചന്ദ്രന്‍ കടമ്പനാടും സംഘവും യാത്രക്ക് തുടക്കം കുറിച്ചു. മാലിപ്പുറത്ത് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണന്‍, വൈസ് പ്രസിഡൻറ് റസിയാജമാല്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെറായിയില്‍ പള്ളിപ്പുറം കോഓപറേറ്റിവ് ബാങ്കിന് സമീപം സ്വീകരണയോഗം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് രമണി അജയന്‍, ജില്ല പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡൈനസ് തോമസ്, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പറവൂര്‍ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ നവകേരള എക്‌സ്പ്രസിനെ ജനപ്രതിനിധികള്‍ സ്വീകരിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. നിധിൻ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിത സ്റ്റാലിൻ‍, മുന്‍ ജില്ല പഞ്ചായത്ത് അംഗം ഡി.ജി. അശോകന്‍, എന്‍.എസ്. അനില്‍കുമാര്‍, എസ്. ശ്രീകുമാരി, അഡ്വ. എൻ.എ. അലി എന്നിവര്‍ പങ്കെടുത്തു. ആലുവ, അത്താണി ജങ്ഷന്‍ എന്നിവിടങ്ങളും പര്യടനം നടത്തി. ശനിയാഴ്ച പെരുമ്പാവൂരില്‍ രാവിലെ ഒമ്പതിന് നവകേരള എക്‌സ്പ്രസ് യാത്ര തുടരും. 10.30-ന് കോതമംഗലം, 12-ന് മൂവാറ്റുപുഴ, ഉച്ചക്ക് രണ്ടിന് കോലഞ്ചേരി, 3.30-ന് പിറവം, അഞ്ചിന് മുളന്തുരുത്തി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം ഏഴിന് തൃപ്പൂണിത്തുറയില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.