കുസാറ്റ്: ഇക്കണോമിക്സ്​ പിഎച്ച്.ഡി, എം.ഫിൽ ഡാറ്റ് 30ന്

കൊച്ചി: കൊച്ചി സർവകലാശാല അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പ് 2017-18 അധ്യയനവർഷത്തെ പിഎച്ച്.ഡി, എം.ഫിൽ കോഴ്സുകളിലേക്കുള്ള വകുപ്പുതല പ്രവേശ പരീക്ഷ ജൂൺ 30ന് രാവിലെ 9.30ന് ഇക്കണോമിക്സ് വകുപ്പിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടണം. ഫോൺ: 0484- 2576030/2862561. ജെ.ആർ.എഫ് ഒഴിവ് കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ അനുവദിച്ച സഹ്യാദ്രി പർവതനിരകളിലെ ഭൗമാന്തരിക പഠന േപ്രാജക്ടിൽ ജൂനിയർ റിസർച്ച് ഫെേലായുടെ ഒരു ഒഴിവുണ്ട്. 25,000 രൂപ ശമ്പളവും വീട്ടുവാടകയും ലഭിക്കും. മറൈൻ ജിയോ ഫിസിക്സിലോ, അപ്ലൈഡ് കെമിസ്ട്രിയിലോ, ജിയോ ഫിസിക്സിലോ എം.എസ്സി(ടെക്)/എം.ടെക്/ബിരുദമുള്ളവർക്ക് ജൂലൈ 10ന് മുമ്പ് ബയോഡാറ്റ ajaycochin@cusat.ac.in ഇ--മെയിലിൽ അയക്കണം. ഫോൺ: 0484 2366478. ഹാച്ചറി അസിസ്റ്റൻറ് കം സ്രാങ്ക് ആൻഡ് ൈഡ്രവർ കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഹാച്ചറി അസിസ്റ്റൻറ് കം -സ്രാങ്ക് ആൻഡ് ൈഡ്രവറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന ശമ്പളം 675രൂപ. ബയോഡാറ്റയും യോഗ്യതയും തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പും സഹിതം 30ന് രാവിലെ 11ന് ഡയറക്ടർ, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, ഫൈൻ ആർട്സ് അവന്യൂ, കൊച്ചി-16 വിലാസത്തിൽ ഹാജരാക്കണം. ഫോൺ: 0484 2354711. വിവരങ്ങൾക്ക്: www.cusat.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.