പുതുവൈപ്പ് ഐ.ഒ.സി: സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കണം ^ബിനോയ് വിശ്വം

പുതുവൈപ്പ് ഐ.ഒ.സി: സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കണം -ബിനോയ് വിശ്വം വൈപ്പിന്‍: ഐ.ഒ.സിയുടെ പുതുവൈപ്പ് പ്ലാൻറ് പദ്ധതി ഉയര്‍ത്തുന്ന സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍കൂടി കമീഷ​െൻറ പരിഗണന വിഷയമാക്കണമെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായംകൂടി തേടണം. വികസനകാര്യങ്ങളില്‍ ജനാഭിപ്രായത്തിനായിരിക്കണം മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുതുവൈപ്പിലെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരക്കാര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളില്‍ കുറ്റവാളികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ നേതാക്കളായ കമല സദാനന്ദന്‍, കെ.എം. ദിനകരന്‍, ഇ.സി. ശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലും പുതുവൈപ്പിലെത്തി സമരക്കാരെ കണ്ടു. ജില്ല പഞ്ചായത്തംഗങ്ങളായ സോന ജയരാജ്, റോസ്‌മേരി ലോറന്‍സ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരക്കാര്‍ക്കെതിരെ തീവ്രവാദി പ്രയോഗം; ധര്‍ണ സംഘടിപ്പിച്ചു വൈപ്പിന്‍: ഐ.ഒ.സി വിരുദ്ധ ജനകീയ സമരത്തിനെതിരെ സര്‍ക്കാറി​െൻറ ഭാഗത്തുനിന്നുണ്ടായ കിരാത നടപടികള്‍ക്കെതിരെ ഗാന്ധി വിചാരധാരയുടെ നേതൃത്വത്തില്‍ ചെറായിയിൽ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ദേവസ്വംനടയിലെ ചടങ്ങില്‍ പ്രസിഡൻറ് മാത്യൂസ് പുതുശേരി ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പദ്ധതിക്കെതിെര പ്രതിഷേധിക്കുന്ന തദ്ദേശവാസികളെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഗൂഢനീക്കത്തില്‍ ശക്തിയായി പ്രതിഷേധിച്ചു. സമരസമിതി കണ്‍വീനര്‍ കെ.എസ്. മുരളി വിഷയാവതരണം നടത്തി. ബേയ്‌സില്‍ മുക്കത്ത്, ജയിംസ് കളരിക്കല്‍, എം.എല്‍. ജോസഫ്, നെറ്റോളജി, ഗിരിജ രാജന്‍, അംബ്രോസ് മാനാട്ടുപറമ്പ്, ശിവദാസ് പറവൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.