ഹൈടെക് നഴ്‌സറി ഉദ്ഘാടനം നാളെ കാക്കൂരില്‍

കൂത്താട്ടുകുളം: സംസ്ഥാന കാര്‍ഷിക വികസന -കാര്‍ഷിക ക്ഷേമവകുപ്പി​െൻറ സഹകരണത്തോടെ കാക്കൂര്‍ സര്‍വിസ് സഹകരണബാങ്ക് കാക്കൂരില്‍ ആരംഭിക്കുന്ന മലര്‍വാടി ഹൈടെക് നഴ്‌സറി ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോം ഗ്രോസ് ഉൽപാദിപ്പിക്കുന്ന ഒരുവര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവടക്കം ഫലവൃക്ഷത്തൈകളും കിങ് റമ്പൂട്ടാന്‍, ബെഡ് തൈകൾ, പച്ചക്കറിത്തെകൾ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. വിഷമില്ലാത്ത പച്ചക്കറികള്‍ സ്വയം ഉൽപാദിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് നഴ്‌സറി ആരംഭിക്കുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ തിരുമാറാടി പഞ്ചായത്തില്‍ സമ്പൂര്‍ണ കേരവികസനം ലക്ഷ്യമാക്കി ഹെര്‍മോ ട്രാപ് വിതരണം ചെയ്യുമെന്നും കാക്കൂര്‍ സര്‍വിസ് സഹകരണബാങ്ക് പ്രസിഡൻറ് കെ.കെ. അബ്രഹാം, സെക്രട്ടറി ഗ്രേസി ചെറിയാന്‍, അഗ്രി. അസി. ഡയറക്ടര്‍ ജിജി എലിസബത്ത്, ക്ലാര ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.