'ആത്്മഹത്യ പ്രതിഷേധമായി കർഷകർ സ്വീകരിക്കരുത്'

' കൊച്ചി: ഉദ്യോഗസ്ഥരുടെ പീഡനംമൂലം കർഷകർ ആത്്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയത് ദുഃഖകരമാണെന്നും ആത്്മഹത്യകളിൽനിന്ന് കർഷകർ പിന്തിരിയണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു. ആത്്മഹത്യ പ്രതിഷേധത്തി​െൻറ ആയുധമായി കർഷകർ സ്വീകരിക്കരുത്. സർക്കാർ ഓഫിസുകളെയും ഉദ്യോഗസ്ഥരെയും നിലക്കുനിർത്താൻ അധികാരകേന്ദ്രങ്ങൾക്കാകണം. ബാങ്ക് ചൂഷണത്തിനെതിരെയും വിദ്യാഭ്യാസ ലോണിലെ അനീതിക്കെതിരെയും ഉദ്യോഗസ്ഥ അഴിമതിക്കെതിരെയും ഒട്ടേറെ ഇടപെടലുകൾ ഇൻഫാം ഫാർമേഴ്സ് ഹെൽപ് ഡെസ്ക്കിലൂടെയും ലീഗൽ സെല്ലിലൂടെയും നടത്തുന്നുണ്ട്. വിദ്യാഭ്യാസലോൺ തിരിച്ചടക്കാനാവാതെ നിരവധി പേർ ആത്്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ 900 കോടി വായ്പ തിരിച്ചടവിനായി ഉപയോഗിക്കാൻ തയാറായത്. എന്നാൽ, വില്ലേജ് ഓഫിസിലെ പ്യൂൺ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥർ ഇതിനെ ഒരു ചാകരയായി കാണുന്നു. ഇളവ് ലഭിക്കണമെങ്കിൽ അപേക്ഷകനുമായി മൂന്ന് വർഷത്തെ പരിചയമുണ്ടെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തണം. തിരിച്ചറിയൽ കാർഡ്, ആധാർ ഉൾപ്പെടെ ഒട്ടേറെ രീതികളിലൂടെ ഒരു ഗസറ്റഡ് ഓഫിസർക്ക് കാലതാമസം കൂടാതെ നിർവഹിക്കാൻ പറ്റുന്ന ജോലിയാണ് സ്ഥിരം സ്ഥലംമാറ്റത്തിന് വിധേയമാകുന്ന വില്ലേജ് ഓഫിസർ നിർവഹിക്കുന്നത്. ജനകീയ പദ്ധതികൾ പലതും അട്ടിമറിക്കപ്പെടുകയാണെന്ന് ഉന്നതങ്ങളിലുള്ളവർ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.