വായനദിനാഘോഷം

കിഴക്കമ്പലം: പി.എൻ. പണിക്കർ അനുസ്മരണ വായനവാരാചരണ ഭാഗമായി മുറിവിലങ്ങ് ഗ്രാമീണോദയം വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഈരക്കാട് ഗവ. യു.പി സ്കൂളിൽ നടന്ന ആഘോഷപരിപാടികൾ പ്രധാന അധ്യാപിക പി.വി. മോളി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വായനശാല സന്ദർശിച്ച് പുസ്തക പരിചയവും സംവാദവും നടത്തി. വായനശാലയുടെ പ്രവർത്തനരീതികൾ എങ്ങനെയെന്നും പഠിച്ചു. എട്ടുവർഷമായി വായനശാലയും ഈരക്കാട് സ്കൂളും നടത്തുന്ന 'വായനശാല സ്കൂളിലേക്ക്' പദ്ധതിയുടെ അംഗത്വ വിതരണം സെക്രട്ടറി എബി ഏലിയാസ് നിർവഹിച്ചു. അധ്യാപകരായ എം.കെ. സുരേന്ദ്രൻ, ഹരികുമാർ, ലിജു ദേവസിക്കുട്ടി, ആഗ്നസ് തുടങ്ങിയവർ പങ്കെടുത്തു. കിഴക്കമ്പലം: മലയിടംതുരുത്ത് ഗവ. എൽ.പി സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണവും പുസ്തക പ്രകാശനവും നടത്തി. പഞ്ചായത്ത് അംഗം മിനി രതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. മേരി, തോമസ് സെബാസ്റ്റ്യൻ, ജിൻസി ബിജു, അബ്ദുൽ കരീം, ബേസിൽ ജോസ്, ഇബ്രാഹീംകുഞ്ഞ്, ബിജു മാത്യു, എൽദോ ജേക്കബ്, ഷീബ എന്നിവർ സംസാരിച്ചു. തുടർന്ന് റാലിയും ലൈബ്രറി സന്ദർശനവും മധുര പലഹാരവിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.