കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ല കലക്ടർ മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി 'പരിഹാരം -2017' ആലുവ താലൂക്കില്‍ ഈ മാസം 27-ന് നടത്തും. ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ഇതിലേക്കായി മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 18 വരെ പൊതുജനങ്ങളില്‍നിന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട 230 ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം അപേക്ഷകളും. 27-ന് നടക്കുന്ന പരിപാടിയിലും പൊതുജനങ്ങള്‍ക്ക് ജില്ല കലക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.