ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം വായനശാലയുടെ ആഭിമുഖ്യത്തിൽ തുരുത്ത് ഗ്രാമത്തിലെ കെ.വൈ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് . ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് പി.സി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഗായത്രി വാസൻ, പ്രധാനാധ്യാപിക ഷേർളി ജോസഫ്, വായനശാല സെക്രട്ടറി കെ.പി. അശോകൻ, ജോയൻറ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാർഷികയന്ത്രങ്ങൾ കൈമാറി ആലുവ: കുട്ടമശേരി പാടശേഖരസമിതിക്ക് കാർഷികയന്ത്രങ്ങൾ കൈമാറി. കീഴ്മാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി അനുവദിച്ച ടില്ലർ, നടീൽ യന്ത്രങ്ങൾ എന്നിവയാണ് നൽകിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് യന്ത്രങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, സ്‌ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ, വി.വി. മന്മഥൻ,കൃഷി ഓഫിസർ പി.എം. സാഹിദ, എം. മീതിയൻപിള്ള, എം.എൻ. ബാലകൃഷ്ണൻ, പി.കെ. മുഹമ്മദ് സിദ്ദീഖ്, ജോസഫ് ജെ. മനയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.