ആലുവ: ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ അരുൺ പൗലോസിന് ഗ്ലോബ് സ്‌റ്റാർ ക്രിക്കറ്റ് ക്ലബിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം ആലുവ നഗരസഭ മുൻ വൈസ് ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ആർ.എസ്. അനുരൂപ് അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി െതരഞ്ഞെടുക്കപ്പെട്ട ജസ്‌റ്റിൻ പി. ആൻഡ്രൂസിനെയും അനുമോദിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം ജോജോ എം. ഡാനിയൽ, വി.എം. സാജിദ്, മാർട്ടിൻ ആൻറണി, അലൻ ജോർജ് എന്നിവർ സംസാരിച്ചു. 2008-11 കാലയളവിൽ കേരള ട്വൻറി-20 ടീമിൽ കളിച്ചിട്ടുള്ള താരമാണ് അരുൺ. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേട്ടവും അരുൺ സ്വന്തമാക്കി. കൂടാതെ, കഴിഞ്ഞ നവംബറിൽ അമേരിക്കയിൽ നടന്ന 20 എയ്ഞ്ചൽസ് ഡിവിഷൻ നാല് ലോക ക്രിക്കറ്റ് ലീഗിൽ ച്യാമ്പൻമാരായ ഒമാൻ ടീമിലും അരുൺ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.