പ്രാര്‍ഥനനിറവില്‍ എറണാകുളം--അങ്കമാലി അതിരൂപത ദിനാചരണം കൊച്ചി: പ്രാര്‍ഥനയുടെയും കൃതജ്ഞതയുടെയും നിറവില്‍ എറണാകുളം-അങ്കമാലി അതിരൂപതദിനം ആചരിച്ചു. എറണാകുളം സെൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുകര്‍മങ്ങളില്‍ അതിരൂപതയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളും വൈദികവിദ്യാര്‍ഥികളും പങ്കെടുത്തു. ബിഷപ് മാര്‍ തോമസ് ചക്യത്ത്, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര എസ്.എച്ച് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് കണിയാംപറമ്പില്‍, ഫാ. ജയിംസ് തുരുത്തിക്കര, ഫാ. ജേക്കബ് കൊഴുവള്ളി, ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, ഫാ. ഡെന്നി കാട്ടയില്‍, ഫാ. ആൻറണി പാറവെളി, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, അസിസ്റ്റൻറ് പ്രൊക്യുറേറ്റര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ചാന്‍സലര്‍ ഡോ. ജോസ് പൊള്ളയില്‍, വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ബസിലിക്ക സഹവികാരിമാരായ പോള്‍സന്‍ പെരേപ്പാടന്‍, ജോമോന്‍ മാടവനക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.